Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sea Turtle

കോ​വ​ള​ത്ത് ക​ട​ലാ​മ ച​ത്ത​ടി​ഞ്ഞു; ഒ​രാ​ഴ്ച​യ്ക്കി​ടെ ര​ണ്ടാം ത​വ​ണ

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം ക​ട​ൽ​തീ​ര​ത്ത് ക​ട​ലാ​മ ച​ത്ത​ടി​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​വി​ലെ ലൈ​റ്റ്ഹൗ​സ് ബീ​ച്ചി​ന് സ​മീ​പ​മാ​യി​രു​ന്നു ക​ട​ലാ​മ ച​ത്ത​ടി​ഞ്ഞ​ത്. ക​ട​ലാ​മ​യ്ക്കൊ​പ്പം ചെ​റു മ​ത്സ്യ​വും ഞ​ണ്ടു​ക​ളും ക​ര​യ്ക്ക​ടി​ഞ്ഞി​രു​ന്നു.

പ്ര​ദേ​ശ​വാ​സി​യാ​ണ് ക​ട​ലാ​മ​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഈ ​സ​മ​യം സ​മീ​പ​ത്ത് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കു​ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ച​ത്ത​ടി​ഞ്ഞ ക​ട​ലാ​മ​യു​ടെ ദേ​ഹ​ത്ത് മു​റി​വു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

ക​പ്പ​ലി​ന്‍റെ​യോ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളു​ടെ​യോ പ്രൊ​പ്പ​ല്ല​റു​ക​ൾ ത​ട്ടി​യാ​കും മു​റി​വു​ക​ളു​ണ്ടാ​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ക​ട​ലാ​മ ച​ത്ത​ടി​യു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ചു.

 

Latest News

Up